Category: Family events
Find all family news and events here…
Find all family news and events here…
കൊടിയൻ ഫാമിലി അസോസിയേഷന്റെ 43-כമത്
കുടുംബസംഗമം 2023 നവംബർ മാസം 18-כo തീയതി ശനിയാഴ്ച
നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനോടനുബന്ധിച്ച്
ചേന്ദമംഗലം ഹോളിക്രോസ് ദേവാലയത്തിൽ വച്ച് വൈകീട്ട് 4.30ന്
കുടുംബാംഗങ്ങളിൽനിന്നും മരിച്ചുപോയിട്ടുള്ള എല്ലാവരുടേയും
ഓർമ്മയ്ക്കും ആത്മശാന്തിക്കുമായി തിരുകർമ്മങ്ങൾ
ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് കൊടിയൻ ഫാമിലി
ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ നമ്മുടെ
കുടുംബത്തിലെ ബഹുമാനപ്പെട്ട വൈദികർ, സന്യാസിനികൾ
എന്നിവരുടെ സാന്നിദ്ധ്യവും സന്ദേശവും ഈ കുടുംബ
കൂട്ടായ്മയിൽ ഉണ്ടായിരിക്കും, പൊതുയോഗാനന്തരം നടത്തുന്ന
സ്നേഹവിരുന്നിൽ നിങ്ങളേവരും സംബന്ധിക്കണമെന്ന്
ആഗ്രഹിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നു.